പരിയാരം: പി എസ് സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ നിന്നും അൻമ്പത്തിയെട്ടാം റാങ്ക് നേടിയ കെ എസ് സുഷയെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം സെന്റർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് കെ വി സുരാഗ് അധ്യക്ഷത വഹിച്ച ചടങ്ങ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി വി സജീവൻ ഉദ്ഘാടനം ചെയ്തു. പരിയാരം ഗ്രാമ പഞ്ചായത്ത് അംഗം ദൃശ്യ ദിനേശൻ, രാജൻ എം വി, കൃഷ്ണൻ കെ, സന്ദീപ് പരിയാരം, യതിൻ പ്രദീപ്,പുരുഷോത്തമൻ കെ, ബാലചന്ദ്രൻ പി ടി, അഭയ് കൃഷ്ണ, അർജുൻ എം എന്നിവർ നേതൃത്വം നൽകി.
The Indian Youth Congress Pariyaram Center Unit Committee congratulated the students who achieved brilliant success in the PSC Last Grade Servant Examination.